കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. ഇവിടെയെത്തുന്ന സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിദ്ധ്യമാണ് അതിരപ്പിള്ളി. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനുഗ്രഹീതമാണ് ചുറ്റുവട്ടം. വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.
എങ്ങനെ എത്താം
ചാലക്കുടി റെയിൽവേ സ്റ്റേഷൻ : 30 കിലോ മീറ്റർ.
കൊച്ചി അന്താരാഷ്ട്ര വിമാന താവളം: തൃശ്ശൂരിൽ നിന്നും 53 കിലോമീറ്റർ.
ഭൂപട സൂചിക
അക്ഷാംശം: 10.293301, രേഖാംശം: 76.565723