വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അത്ര പ്രചാരം നേടിയിട്ടില്ലാത്ത അരുവിക്കുഴി വെള്ളച്ചാട്ടം സന്ദർശകർക്കായി ഒരുക്കിവെച്ചിട്ടുളളത് മനം മയക്കുന്ന കാഴ്ച്ചയാണ്. ഇടതൂർന്ന പച്ചപ്പിനു നടുവിൽ ശാന്തമായൊഴുകുന്ന അരുവി മഴക്കാലത്താണ് സജീവമാകുന്നത്. പാറക്കെട്ടുകൾക്കു മുകളിലൂടെ പലതട്ടുകളായി വീണൊഴുകുന്ന ജലപാതവും വൻമരങ്ങൾ തീർക്കുന്ന ശീതളിമയും ഇങ്ങോട്ടുളള നടത്തം ഹൃദ്യമായൊരനുഭവമാക്കി മാറ്റുന്നു.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ടൗണിൽനിന്ന് പതിനൊന്ന് കിലോ മീറ്റർ ദൂരെയാണ് അരുവിക്കുഴി.
എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തിരുവല്ല 29 കി. മീ.
അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 131 കി. മീ.
ഭൂപട സൂചിക
അക്ഷാംശം: 9.334617, രേഖാംശം: 76.709436
View on Map
Facebook Comments Box