മിഴി | MIZHY MEDIAമിഴി | MIZHY MEDIA
Notification Show More
Latest News
സപ്തനദീസംഗമതീരത്തെ അ’മര’പ്രഭു
June 13, 2022
Digital Magazine | June 2022
June 11, 2022
എട്ട് പേർക്ക് യാത്ര ചെയ്യാം; ഡിഫെൻഡർ 130 അവതരിപ്പിച്ച് ലാൻഡ് റോവർ
June 6, 2022
E Magazine | May 2022
May 29, 2022
ജീവന്‍ രക്ഷാബോധവത്കരണ പരിപാടിയുമായി ‘എമര്‍ജന്‍സ്-2022
May 24, 2022
Aa
  • HOME
  • Entertainment
  • Travel
  • Auto
  • Tech
  • Entertainment
Search
  • Blog
  • Contact
  • Complaint
  • Advertise
© 2022 Mizhy Multimedia | All Rights Reserved.
Reading: ‘വിക്രം’ ജൂൺ 3 മുതൽ തിയേറ്ററുകളിൽ; കേരളത്തിലെ വിതരണാവകാശം എച്ച് ആർ പിക്ചേഴ്സിന്
Share
മിഴി | MIZHY MEDIAമിഴി | MIZHY MEDIA
Aa
  • HOME
  • Entertainment
  • Travel
  • Auto
  • Tech
  • Entertainment
Search
  • HOME
  • Entertainment
  • Travel
  • Auto
  • Tech
  • Entertainment
Have an existing account? Sign In
Follow US
  • Blog
  • Contact
  • Complaint
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
മിഴി | MIZHY MEDIA > Blog > Entertainment > ‘വിക്രം’ ജൂൺ 3 മുതൽ തിയേറ്ററുകളിൽ; കേരളത്തിലെ വിതരണാവകാശം എച്ച് ആർ പിക്ചേഴ്സിന്
Entertainment

‘വിക്രം’ ജൂൺ 3 മുതൽ തിയേറ്ററുകളിൽ; കേരളത്തിലെ വിതരണാവകാശം എച്ച് ആർ പിക്ചേഴ്സിന്

May 1, 2022
Share
2 Min Read
SHARE

രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഉലകനായകൻ കമൽഹാസൻ നായകനായ “വിക്രം ” സിനിമ ഇരുപതു വർഷമായി സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നു. കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ്.

ഷിബു തമീൻസ്, രാജ്കമൽ ഫിലിംസ് എന്നിവർ തങ്ങളുടെ ട്വിറ്ററിലൂടെയാണ് കേരളത്തിലെ വിതരണവകാശവാർത്ത അറിയിച്ചത് . എസ്സ്‌ എസ്സ് രാജമൗലിയുടെ ആർ ആർ ആർ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കമൽഹാസൻ സാറിന്റെ വിക്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്നും, ലോകേഷ് കനകരാജ് ഒരു ഫാൻ ബോയ് എന്ന നിലയിൽ കൂടി സംവിധാനം നിർവഹിച്ച ചിത്രമായതിനാൽ വിക്രം ബോക്സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ആകുമെന്ന് ഷിബു തമീൻസ് പറഞ്ഞു.

110 ദിവസം ആയിരുന്നു വിക്രത്തിന്റെ ചിത്രീകരണത്തിനായി വിനിയോഗിച്ചത്. ചിത്രത്തിന്റെ പാക്കപ്പ് ടൈമിൽ ഫഹദ് ഫാസിൽ സംവിധായകനും വിക്രം ടീമിനുമൊപ്പം ആകാശത്തേക്ക് നിറയൊഴിച്ച വീഡിയോ ഏറെ വൈറൽ ആയിരുന്നു. ഇന്ത്യൻ 2വിന് ശേഷം കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നരേൻ, ചെമ്പൻ വിനോദ്, അർജുൻ ദാസ് , കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പള്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്നി , മ്യൂസിക് ലേബല്‍ സോണി മ്യൂസിക് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ചിത്രത്തിന്റെ പ്രചരണാർത്ഥം താരങ്ങൾ കേരളത്തിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി ആർ ഓ : പ്രതീഷ് ശേഖർ.

Facebook Comments Box

You Might Also Like

സപ്തനദീസംഗമതീരത്തെ അ’മര’പ്രഭു

എട്ട് പേർക്ക് യാത്ര ചെയ്യാം; ഡിഫെൻഡർ 130 അവതരിപ്പിച്ച് ലാൻഡ് റോവർ

‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിലെ കണ്ണ് കൊണ്ട് നുള്ളി ഗാനം പുറത്തിറങ്ങി

പുതിയ ‘സ്കോര്‍പിയോ-എന്‍’ ജൂണ്‍ 27-ന് നിരത്തിലെത്തും

ഇനി എപ്പോഴും ഫുൾ ചാർജ് ; 10R 5G ഇന്ത്യയിൽ അവതരിപ്പിച്ച് വൺപ്ലസ്

TAGGED: SLIDER
DESK 1 May 1, 2022
Share this Article
Facebook TwitterEmail Print
Share
Previous Article പരിഷ്ക്കരിച്ച നോക്കിയ 105, പുതിയ നോക്കിയ 105 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു
Next Article ടെക്നോ ഫാന്റം എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

You Might Also Like

Entertainment

‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിലെ കണ്ണ് കൊണ്ട് നുള്ളി ഗാനം പുറത്തിറങ്ങി

May 22, 2022
Entertainment

ജയസൂര്യയുടെ ത്രില്ലർ ചിത്രം ജോൺ ലൂഥർ; ട്രെയിലറിന് താരനിബിഢമായ ലോഞ്ച്

April 21, 2022
Entertainment

ഒമർ ലുലുവിന്റെ ‘നല്ല സമയം’; പുതുമുഖ നായികമാരെ തേടുന്നു

April 18, 2022
Entertainment

വിശാലിൻ്റെ ‘ലാത്തി’ യുടെ ഫസ്റ്റ് ലുക്ക് തെന്നിന്ത്യൻ താരങ്ങൾ പുറത്തു വിട്ടു!

April 6, 2022
മിഴി | MIZHY MEDIAമിഴി | MIZHY MEDIA
Follow US

© 2022 Mizhy Multimedia | All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?