തേൻ; പ്രകൃതിദത്തമായ ഒരു വാക്സിൻ

തേന്‍ ദിവസവും ഒരു ടീസ്പൂണ്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നു .ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനിൽ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും.

അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നാണിത്. ഇതിനാല്‍ തന്നെ ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ്. ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഏറെ നല്ലതാണിത്. പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റാല്‍ ഇതു പുരട്ടാം. മുറിവുകള്‍ക്കു മേല്‍ ഇതു പുരട്ടുന്നതും നല്ലതാണ്.നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വേണം. ഒരു ഗ്ലാസ്സ് ചൂട് പാലിൽ ഒരു സ്പൂൺ തേൻ ചേർത്തു കുടിച്ചാൽ ഉറക്കമില്ലായ്മയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.

ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍.തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

ചെറുചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ. ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിച്ചാൽ ശരീരഭാരം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ.തേനും ചെറുനാരങ്ങാവെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പ് അകറ്റാന്‍ നല്ലതാണ്

Facebook Comments Box

Start typing and press Enter to search