407 ന്റെ സിഎ൯ജി വേരിയന്റ് പുറത്തിറക്കി ടാറ്റ

മുംബൈ: ജനപ്രിയ വാണിജ്യ വാഹനമായ 407 ന്റെ സിഎ൯ജി വേരിയന്റ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. സിഎ൯ജിയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്ന വാഹനം ഡീസൽ വേരിയന്റിനെ അപേക്ഷിച്ച് 35% വരെ ലാഭം നൽകുന്നു. നോൺ സ്റ്റോപ്പ് പ്രോഫിറ്റ് മെഷീ൯ എന്ന വിശേഷണത്തിന് അനുയോജ്യമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ടാറ്റ 407 ഏറ്റവും മികച്ച പെ൪ഫോമ൯സും വിശ്വസ്തതയും നൽകുന്നു. ഇതുവഴി കുറഞ്ഞ ഉടമസ്ഥതാ ചെലവ് സാധ്യമാക്കി കൂടുതൽ മൂല്യവും ലഭ്യമാക്കുന്നു.

12.07 ലക്ഷം രൂപ മുതലാണ് പുതിയ വേരിയന്റിന്റെ വില ആരംഭിക്കുന്നത്. വളരെ ഉയ൪ന്ന ലോഡ് വഹിക്കാ൯ ശേഷി നൽകുന്ന പത്ത് അടിയുള്ള ലോഡ് ഡെക്ക് സഹിതമാണ് വാഹനമെത്തുന്നത്. ഐ&എൽസിവി വിഭാഗത്തിൽ അഞ്ച് ടൺ മുതൽ 16 ടൺ വരെ ഗ്രോസ് വെഹിക്കിൾ വെയ്റ്റുമായി (ജിവിഡബ്ല്യു) എത്തുന്ന ഏറ്റവും പുതിയ 407 സിഎ൯ജി ടാറ്റ മോട്ടോഴ്സിന്റെ വിപുലമായ സിഎ൯ജി ഉത്പന്ന നിരയെ കൂടുതൽ ശക്തമാക്കുന്നു.

എസ്ജിഐ സാങ്കേതികവിദ്യയുടെ ഇന്ധന ക്ഷമത വിനിയോഗിക്കുന്ന 3.8 ലിറ്റ൪ സിഎ൯ജി എ൯ജിനാണ് ടാറ്റ 407 സിഎ൯ജിക്ക് കരുത്ത് പകരുന്നത്. 85 പിഎസ് പരമാവധി കരുത്തും കുറഞ്ഞ ആ൪പിഎമ്മിൽ 285 എ൯എം ടോ൪ക്കും നൽകുന്നു. 4995 കിലോ ജിവിഡബ്ല്യു വാഹനത്തിന് അതിവേഗ ടേൺ എറൗണ്ട് സമയം ഉറപ്പാക്കാനും ഉയ൪ന്ന ഉത്പാദനക്ഷമതയ്ക്കുമായി 180 ലിറ്ററിന്റെ ഇന്ധന ടാങ്ക് ശേഷിയാണുള്ളത്. ഉയ൪ന്ന ഗുണമേന്മയുള്ള സ്റ്റീൽ ഉപയോഗിച്ച് നി൪മ്മിച്ചിരിക്കുന്ന ജനപ്രിയ എസ്എഫ്സി (സെമി ഫോ൪വേഡ് കൺട്രോൾ) ക്യാബി൯ 407 നെ സുരക്ഷിതവും ഡ്രൈവ൪മാരിലും ഉടമകളിലും ഒരുപോലെ ആത്മവിശ്വാസം നിറയ്ക്കും.

പാരാബോളിക് സസ്പെ൯ഷനിൽ ഓടുന്ന 407 കുറഞ്ഞ ക്ലച്ച്, ഗിയ൪ ഷിഫ്റ്റ് ആയാസവും കുറഞ്ഞ എ൯വിഎച്ച് ലെവലുകളും സാധ്യമാക്കുന്നുണ്ട്. ഇത് എല്ലാ ഭൂപ്രദേശങ്ങളിലും വാഹനത്തിന് മികച്ച കംഫ൪ട്ട് നൽകുന്നു. ഡ്രൈവറുടെ സൗകര്യത്തിനും വിനോദത്തിനുമായി ക്യാബിനിൽ യുഎസ്ബി മൊബൈൽ ചാ൪ജിംഗ് പോ൪ട്ടും ബ്ലോപുങ്ക് മ്യൂസിക് സിസ്റ്റവുമുണ്ട്. ഒപ്റ്റിമൽ ഫ്ളീറ്റ് മാനേജ്മെന്റിനുള്ള ടാറ്റ മോട്ടോഴ്സിന്റെ പുതുതലമുറ കണക്ടഡ് വെഹിക്കിൾ പ്ലാറ്റ്ഫോമായ ഫ്ളീറ്റ് എഡ്ജിലാണ് 407 ശ്രേണി എത്തുന്നത്.

Facebook Comments Box

Start typing and press Enter to search