അമൃത്സരി കുള്‍ച്ച

ഒപ്പം കഴിക്കാവുന്നവ: ധാബ ചട്ണി
സെര്‍വിംഗ് പോര്‍ഷനുകള്‍: 2
ഗാര്‍ണിഷ് ചെയ്യാന്‍: ബട്ടര്‍

മാവ് ഉണ്ടാക്കാന്‍
ചേരുവകള്‍
ആശീര്‍വാദ് മള്‍ട്ടിഗ്രെയിന്‍ ആട്ട – 4 കപ്പ്‌
ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1.5 കപ്പ്‌
വെള്ളം – 1 കപ്പ്‌
ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 2 കപ്പ്‌
പഞ്ചസാര – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

കുള്‍ച്ച സ്റ്റഫിംഗ്
ചേരുവകള്‍
ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് – 2 മീഡിയം
സവാള അരിഞ്ഞത് – 1 മീഡിയം
ഇഞ്ചി – 1 ടേബിള്‍സ്പൂണ്‍
മല്ലി ചതച്ചത് – 1 ടീസ്പൂണ്‍
മാതളനാരങ്ങാപ്പൊടി – 1 ടീസ്പൂണ്‍
ആശീര്‍വാദ് മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
കസൂരി മേത്തി – 1 ടീസ്പൂണ്‍
ബ്ലാക്ക് സാള്‍ട്ട് ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത് – 1 ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം

ധാബ ചട്ണി
ചേരുവകള്‍
പുളിവെള്ളം – 0.5 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
സവാള അരിഞ്ഞത് – 1 ചെറുത്
ബ്ലാക്ക് സാള്‍ട്ട് – ആവശ്യത്തിന്
മുളകുപൊടി – 1 ടീസ്പൂണ്‍

പാചകവിധി

മാവ്

1. മൾട്ടി ഗ്രെയിൻ ആട്ടയിലേക്ക് നെയ്യ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത ശേഷം മാവ് നന്നായി കുഴയ്ക്കുക. ഇത് 30 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കണം.
2. മാവ് പരത്തി അതിലേക്ക് എല്ലാ ഭാഗത്തും എത്തുന്ന വിധം നെയ്യ് ചേര്‍ക്കുക.
3. പരത്തിയ മാവ് മൂന്നുതവണ മടക്കി 6 പാളികളാക്കി എടുക്കുക. ഇത് 10 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കുക.

സ്റ്റഫിംഗ്

1. തണുപ്പിച്ച ഉരുളക്കിഴങ്ങ് നന്നായി ഗ്രേറ്റ് ചെയ്ത ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ഇതിലേക്ക് ചേര്‍ക്കുക
2. നന്നായി യോജിപ്പിച്ച ശേഷം മാറ്റിവെക്കുക.

പാചകവിധി

1. ഉരുളക്കിഴങ്ങ് സ്റ്റഫിംഗ് എടുത്ത് മാവിനുള്ളില്‍ നിറയ്ക്കുക.
2. സ്റ്റഫ് ചെയ്ത മാവ് പരത്തിയെടുക്കുക.
3. കസൂരി മേത്തിയും ചതച്ച മല്ലിയും ഇതിനു മുകളിലേക്ക് ചേര്‍ക്കുക.
4. ഇത് നല്ല ക്രിസ്പി ആകുന്നതുവരെ 180 സെല്‍ഷ്യസില്‍ വേവിക്കുക.
5. ശേഷം മുകളില്‍ ബട്ടര്‍ പുരട്ടി, ധാബ ചട്ണിക്കൊപ്പം ചൂടോടെ വിളമ്പുക

ധാബ ചട്ണി

1. എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ത്തു യോജിപ്പിച്ച ശേഷം കുള്‍ച്ചക്കൊപ്പം വിളമ്പാം.

Facebook Comments Box

Start typing and press Enter to search