മാല്‍പൂര പായസം

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2
ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍
ചേരുവകള്‍
സൂചി റവ – 1 കപ്പ്‌
ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 0.5 കപ്പ്‌
ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്‌
ഏലക്കപ്പൊടി – അര ടീസ്പൂണ്‍
ജീരകം – 1 ടേബിള്‍സ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍
ചേരുവകള്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്‌

പായസത്തിന്
ചേരുവകള്‍

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി
പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍
അരി – 3\4 കപ്പ്‌
ഏലക്കപ്പൊടി – 1 ടീസ്പൂണ്‍
പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍
കുങ്കുമപ്പൂ – 2 എണ്ണം
ഉണക്കമുന്തിരി – 2 ടീസ്പൂണ്‍
ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂർ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
2. അടി കട്ടിയുള്ള ഒരു പാനില്‍ പാൽ ഒഴിച്ച് ചൂടാക്കുക.
3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
5. ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്സും പഞ്ചസാരയും ചേര്‍ക്കുക.
7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക.

Facebook Comments Box

Start typing and press Enter to search