പനീര്‍ ടിക്ക

തയ്യാറാക്കിയത് 
ഷെഫ് നവനീത് സിംഗ്, ഐടിസി രജ്പുതാന, ജയ്പൂർ

ഒപ്പം കഴിക്കാവുന്നവ: പുതിന ചട്ണി
സെര്‍വിംഗ് പോര്‍ഷനുകള്‍: 2
ഗാര്‍ണിഷ് ചെയ്യാന്‍: മല്ലിയില അരിഞ്ഞത്, നാരങ്ങാനീര്, ചാട്ട് മസാല, ഉരുക്കിയ ബട്ടര്‍

ചേരുവകള്‍

കോട്ടേജ് ചീസ്(പനീര്‍) – 300 ഗ്രാം
കട്ടിത്തൈര് – 1 കപ്പ്‌
മഞ്ഞള്‍ – 1 ടീസ്പൂണ്‍
ക്രീം – 0.5 കപ്പ്‌
കടലപ്പൊടി – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – 1 ടീസ്പൂണ്‍
കടുകെണ്ണ – 2 ടേബിള്‍സ്പൂണ്‍

സാലഡിന്
റെഡ് പെപ്പര്‍ – 1 എണ്ണം
യെല്ലോ പെപ്പര്‍ – 1 എണ്ണം
കാപ്സിക്കം – 1 എണ്ണം
സവാള – 1 എണ്ണം
തക്കാളി – 2 എണ്ണം
ജീരകം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – 1 ടീസ്പൂണ്‍
കടുകെണ്ണ – 2 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് – 1 നാരങ്ങയുടെ നീര്

പാചകവിധി

മാരിനേഷന്
1. പനീർ സമചതുരങ്ങളാക്കി മുറിച്ച്, അതിനു മുകളിലേക്ക് കുറച്ച് ചുവന്ന മുളകുപൊടിയും ഉപ്പും വിതറുക.
2. ചേരുവകള്‍ എല്ലാം ഒരുമിച്ച് ചേര്‍ത്ത് പേസ്റ്റാക്കി എടുക്കുക.
3. ഇതിലേക്ക് നേരത്തെ മുറിച്ചുവെച്ച പനീർ ചേർത്ത് 2 മണിക്കൂർ വെക്കുക.

സാലഡ് ഉണ്ടാക്കാന്‍
1. എല്ലാ പച്ചക്കറികളും അരിയുക.
2. നാരങ്ങാനീരും കടുകെണ്ണയും മസാലപ്പൊടികളും ചേർത്ത് നന്നായി ഇളക്കുക.

പാചകം ചെയ്യുന്ന വിധം

1. പനീർ, പച്ചക്കറികൾ എന്നിവ പ്രത്യേകം സ്ക്യൂവറുകളിലാക്കി വെക്കുക.
2. പനീർ തണ്ടൂരിനുള്ളില്‍ ചെറിയ ചൂടിൽ വെച്ച്, മൃദുവാകുന്നതുവരെ വേവിക്കുക.
3. ശേഷം പുതിന ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.

Facebook Comments Box

Start typing and press Enter to search