‘പ്രതീക്ഷയുടെ മുഖം’ ; ജിയോയുമായി സഹകരിച്ച് ക്യാംപെയിനുമായി നെസ്ലേ

കൊച്ചി: “മാസ്ക് ധരിക്കേണ്ടതി”ൻറെ ആവശ്യകതയെ കേന്ദ്രീകരിച്ച് നെസ്ലേ ഇന്ത്യ ഫേസ് ഓഫ് ഹോപ് (പ്രതീക്ഷയുടെ മുഖം) ക്യാംപെയിന് തുടക്കമിടുന്നു. ഉദ്യമത്തിന്റെ ഭാഗമായി നെസ്ലേ ഇന്ത്യയുടെ അഭിമാനകരമായ ഉത്പന്നങ്ങളുടെ പാക്കുകൾ മാസ്ക് ധരിക്കും. പാക്കേജിങ് മാസ്ക് ധരിക്കുന്നത് പോലുള്ള അടിസ്ഥാന നടപടികളുടെ പ്രാധാന്യം ജനങ്ങളെ തുടർച്ചായായി ഓർമ്മിപ്പിക്കുന്നതും സുരക്ഷിതമായ നല്ലൊരു നാളേക്ക് വേണ്ടി ഉപഭോക്താക്കളുടെ പ്രിയപ്പെട്ടവരോട് മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുന്നതുമായിരിക്കും. ഈ ഉദ്യമത്തിന് കീഴിൽ ഉത്പന്നങ്ങളുടെ പാക്കേജിങ് വഴിയും ഡിജിറ്റൽ ക്യാംപെയിനിലൂടെയും നെസ്ലേ ഇന്ത്യ 250 മില്യൺ ജനങ്ങളെ ഉദ്ബോധിപ്പിക്കാനാണ് ലക്ഷ്യം.

ഇത് കൂടാതെ റിലയൻസ് ജിയോയുമായി സഹകരിച്ച് അവബോധനം നടക്കുന്നുണ്ട്. ജിയോ എൻഗേജ് ആപിൽ ക്യാംപെയിനെക്കുറിച്ചും അതിൽ പങ്കാളികളാകുന്നതിനെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ട്. പ്രതിജ്ഞയെടുത്ത് ക്യാംപെയിനിൻറെ ഭാഗമാകുന്നവർക്ക് ഉടൻ തന്നെ 1 ജിബി ഡാറ്റ പാരിതോഷികമായി ലഭിക്കും.

Facebook Comments Box

Start typing and press Enter to search