2021 ലെ മികച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രൈം വീഡിയോയെന്ന് സർവേ

മുംബൈ: എല്ലാ വിഭാഗത്തിലും ആധികാരികവും മനുഷ്യ സ്പർശിയുമായ കഥകളെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നതിലൂടെ ആമസോൺ പ്രൈം വീഡിയോ ഡിജിറ്റൽ സ്ട്രീമിങ് രംഗത്ത് ഒരിക്കൽ കൂടി മുന്നിൽ. 2021 ആഗസ്റ്റ് 18ന് പുറത്ത് വന്ന ഏറ്റവും പുതിയ യുഗോവ് സർവെയിൽ ഇന്ത്യക്കാർക്ക് ഇടയിൽ ഏറ്റവും പ്രിയപ്പെട്ട സ്ട്രീമിങ് സേവനമായി മുന്നിട്ട് നിൽക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണെന്ന് വ്യക്തമായിരിക്കുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രേക്ഷകരെ പങ്കെടുപ്പിച്ച് ജൂൺ 15 നും 20നും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് സർവെ ഫലം. വിവിധ ഭാഷകളിലായി ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട ചാനലായി ആമസോൺ പ്രൈം വീഡിയോ മാറികഴിഞ്ഞെന്ന് സർവെ ചൂണ്ടികാണിക്കുന്നു.

2021ലെ ഏറ്റവും പ്രിയപ്പെട്ട ടിവി ഷോ ആയി ഫാമിലി മാൻ പുതിയ സീസൺ മാറി കഴിഞ്ഞെന്ന് സർവെ പറയുന്നു. ചാചാവിദ്യായക്, ഹെയ്ൻ ഹമാരെ സീസൺ രണ്ട് എന്നിവ പ്രേക്ഷരുടെ ഇഷ്ടങ്ങളിൽ കയറി കൂടിയിട്ടുണ്ട്. ഇതേ സർവെയിൽ തന്നെ ഫോർ മോർ ഷോട്സ് സീസൺ 3 നെറ്റിസൺസ് കാത്തിരിക്കുന്ന ഒറിജനലുകളുടെ പട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുന്നു. ഫാമിലി മാൻ പുതിയ സീസൺ ആരംഭം മുതലെ ആഖ്യാന രീതികൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിന് കാരണമായിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട സീരിയസ് പട്ടികയിൽ ആമസോൺ ഒറിജനൽ സീരീസ് ഇടം കണ്ടെത്താനുള്ള മുഖ്യ കാരണവും ഫാമിലിമാൻ ആണ്. ശ്രീകാന്ത് തിവാരിയായി മനോജ് ബാജ്പെയിയുടെ സാന്നിധ്യത്തെ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു.

സർവെ തിരഞ്ഞെടുപ്പിൻറെ ഫലത്തിൽ നിന്ന് വ്യക്തമാകുന്നത് എട്ടിൽ ഒരാൾ വീതം (12%) ഭാഷാ സീരിസ് അല്ലെങ്കിൽ സീരീസിൻറെ ഉത്ഭവം ഒടിടി പ്ലാറ്റ് ഫോമിൽ സീരിസ് തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കുന്നുണ്ടെന്നാണ്. പ്രാരംഭ ഘട്ടം മുതലെ ആമസോൺ പ്രൈം വീഡിയോ വിവിധ ഇന്ത്യൻ പ്രദേശങ്ങളിൽ നിലവാരമുള്ള കണ്ടൻറ് തടസമില്ലാതെ നൽകുന്നതിൽ തുടർച്ചയായി മുന്നിട്ട് നിൽക്കുന്നുണ്ട്. ഒറിജിനൽസ്, മൂവി, ഡിടിഎസ് ടൈറ്റിൽ എന്നിങ്ങനെയുള്ള വിഭാഗങ്ങളെ പരിഗണിക്കുമ്പോൾ പ്രൈം വീഡിയോ കണ്ടൻറുകൾ എല്ലാപരിധികളെയും ലംഘിച്ച് കൊണ്ട് മുന്നേറുകയാണെന്ന് സർവെ വ്യക്തമാക്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളെ ഒന്നാക്കിയെടുത്ത് കൊണ്ട് കഥകൾ സഞ്ചരിക്കുന്നത് 240 രാജ്യങ്ങളിലാണ്.

മികച്ച രീതിയിൽ നിർമ്മിക്കുന്ന ഒറിജനലുകളെ കൂടാതെ വിവിധ ഭാഷകളിൽ 2020ൽ ഡയറക്ട് ടു സർവീസ് (ഡിടിഎസ്) തുടങ്ങിയ സ്ട്രീമിങ് സേവന ദാതാക്കളാണ് ആമസോൺ പ്രൈം വീഡിയോ. കഴിഞ്ഞ വർഷം തന്നെ ഫിലിമുകളുടെ ഒരു നിരയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ സാക്ഷ്യം വഹിച്ചത് . ഗുലാബോ സിതാബോ, ശകുന്തളാ ദേവി, കൂലി നമ്പർ 1, മാസ്റ്റർ, യുവരത്ന, ജതിരത്നാലു, സാനിയ തുടങ്ങിയവ ആമസോൺ പ്രൈം വീഡിയോയിൽ മുന്നിട്ട് നിന്നു. നേട്ടം സ്വന്തമാക്കാൻ 2021 ൽ പ്രൈം വീഡിയോ 25 ടൈറ്റിലുകളാണ് വിവിധ ഭാഷകളിൽ ഇതിനോടകം പുറത്തിറക്കിയത്.

Facebook Comments Box

Start typing and press Enter to search