ഓണം ആഘോഷിക്കാം മോജിനൊപ്പം ; ആവേശം പകരാൻ അനു സിത്താരയും

കൊച്ചി : ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ വിർച്വൽ ക്യാമ്പയിനുമായി ഇന്ത്യയിലെ മുൻ നിര ഹൃസ്വ വീഡിയോ ആപ്ലിക്കേഷൻ ആയ മോജ്. പ്രശസ്ത ചലച്ചിത്ര താരം അനു സിത്താരയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. മോജിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള സെലിൻ, ആമി അശോകൻ, മീത് മിരി, അമൃത തുടങ്ങിയ ക്രിയേറ്റർമാരും മോജ് ഓണാഘോഷം പ്രചാരണത്തിന്റെ ഭാഗമാകും. പ്രേക്ഷകരെ കാത്തിരിക്കുന്നത് ഐ ഫോൺ 12 ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങളും.

കോവിഡിൽ ആഘോഷങ്ങൾ വീടിനുള്ളിലേക്ക് ചുരുങ്ങുമ്പോൾ നഷ്ടമാകുന്ന കൂടിച്ചേരലുകളും ഓണക്കളികളും വിർച്വൽ ആയി വീണ്ടെടുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ചില നാടൻ ഓണക്കളികളും കലാരൂപങ്ങളും മോജ് ആപ്ലിക്കേഷനിലൂടെ പുനരാവിഷ്കരിക്കുന്നു. മലയാളിമങ്ക, കേരള ശ്രീമാൻ, തീറ്റ മത്സരം, വാ പൂക്കളം ഇടാം എന്നിങ്ങനെ അഞ്ച് ചാലഞ്ചുകളും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ മാവേലി, സുന്ദരി, കഥകളി എന്നിവയുടെ രൂപ സാദൃശ്യം ഉള്ള ലെൻസുകൾ ഉപയോഗിച്ച് രസകരമായ ഹൃസ്വ ദൃശ്യങ്ങൾ ഒരുക്കുകയും ചെയ്യാം.

മഹാമാരികാലത്ത് കൂട്ടായ്മകളും ഓണത്തിന്റെ പൈതൃകം വിളിച്ചോതുന്ന ആഘോഷങ്ങളും അന്യമാകുന്ന സാഹചര്യത്തിൽ, ഒരു കുടാക്കീഴിൽ എന്ന പോലെ മലയാളികളെ ഒന്നിപ്പിക്കാൻ മോജ് വേദി ഒരുക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് നടി അനു സിത്താര പറഞ്ഞു. മോജിലൂടെ വ്യത്യസ്തമായ പൂക്കളങ്ങളും ഊഞ്ഞാലും ഓണക്കളികളും കാണാൻ കാത്തിരിക്കുകയാണ് എന്നും അനു സിത്താര കൂട്ടിച്ചേർത്തു.

ഓണത്തിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും വരും ദിവസങ്ങളിൽ രസകരമായ കൂടുതൽ ഫീച്ചറുകൾ മോജിൽ ഉണ്ടാവുമെന്നും സീനിയർ ഡയറക്റ്റർ ശശാങ്ക് ശേഖർ വ്യക്തമാക്കി.

ചാലഞ്ചിന്റെ ഭാഗമായി വീഡിയോ നിർമിക്കുന്നവരിൽ നിന്ന് നല്ല സൃഷ്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും മോജ് അധികൃതർ അറിയിച്ചു.

Facebook Comments Box

Start typing and press Enter to search